വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിൽ വീണ്ടും സമയം ചോദിച്ച് കേന്ദ്ര സർക്കാർ. തീരുമാനത്തിന് രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആഭ്യന്തര ധന മന്ത്രാലയങ്ങള്‍ ചര്‍ച്ചചെയ്യകയാണെന്നും രണ്ടാഴ്ചക്കകം തീരുമാമമെടുക്കാന്‍ സമ്മര്‍ധം ചെലുത്താമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഗുണകരമായ സമ്മര്‍ധം ചെലുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു