കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡന്റ് ഷാജിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

08:32 PM Mar 30, 2026 | വെബ് ടീം

അടിമാലി: രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവും കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ വയലിൽ ഷാജി (58) യുടെ കത്തിക്കരിഞ്ഞ മൃതദേഹം പുരയിടത്തിലെ മോട്ടോർ പുരയിൽ നിന്നും കണ്ടെത്തി. സ്ഥിരമായി പുലർച്ചേ പറമ്പിലേക്ക് പോകുന്ന ഷാജി തിരിച്ചെത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്നും തീ പടരുന്നത് കണ്ട അതിഥി തൊഴിലാളിയായ സ്ത്രീ ഷാജിയുടെ മകനെ അറിയിക്കുകയും തുടർന്ന് അയൽവാസികളെ കൂട്ടി നടത്തിയ തിരച്ചിലിലാണ് ഷാജിയുടെ കാൽഭാഗം കത്തിയ നിലയിൽ കണ്ടെത്തിയത്.പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്.