കുതിച്ചുയർന്ന് സ്വർണ്ണവില; എണ്‍പതിനായിരം കടന്നു

11:34 AM Sep 09, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സ്വർണ്ണത്തിന് സർവകാല റെക്കോർഡ് വില; ഒരു പവൻ സ്വർണ്ണത്തിന് 80,880 രൂപയായി. ഒരു ഗ്രാമിന് 10,110 രൂപയാണ് ഇന്നത്തെ വില.ഇന്നലെ ഒരു പവന് 1000 രൂപയും ഒരു ഗ്രാമിന് 125 രൂപയുമാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് സ്വർണ്ണവില ഉയരുകയായിരുന്നു.


സ്വർണ്ണവില വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് ടാരിഫ് നിരക്കിലെ വർദ്ധനവ്, റഷ്യ-യുക്രൈൻ യുദ്ധം, ഇസ്രായേൽ സംഘർഷം തുടങ്ങിയ അന്താരാഷ്ട്രപരമായ സംഘർഷങ്ങൾ, സ്ഥിര നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണ്ണം കൂടുതലായി വാങ്ങിക്കൂട്ടുന്നത്, കൂടാതെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നുള്ള വാർത്തകളും സ്വർണ്ണവില ഉയർത്തുന്നതിന് കാരണമായി.


ഓണത്തിനുശേഷവും ചിങ്ങമാസം തുടരുന്നതിനാൽ വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങുന്നവരെ ഇത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലും സ്വർണ്ണവില ഉയരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ, ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 320 രൂപ വർദ്ധിച്ച് 79,880 രൂപയായിരുന്നു വില. ഇത് 80,880 രൂപയായി ഉയർന്നിരിക്കുകയാണ്.