+

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്റെ വില 70,520 രൂപയിലെത്തി. ഗ്രാമിന് 95 രൂപയുടെ വര്‍ധനവാണുണ്ടായത്. 8815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവുണ്ടാകുന്നത്. കഴിഞ്ഞ ദിവസം പവന് 280 രൂപയോളം കുറഞ്ഞ് സ്വര്‍ണവില 70,000 ത്തിന് താഴെയെത്തിരുന്നു. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും താരിഫ് തര്‍ക്കങ്ങളിലും അയവ് വരാത്തതും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്

facebook twitter