പാലക്കാട് ജില്ലാ കളക്ടർ ജി പ്രിയങ്ക എറണാകുളം ജില്ലാ കളക്ടറാവും. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറായും കേരള ഹൗസ് അഡീഷണൽ റസിഡൻ്റ് കമ്മീഷണറായ ചേതൻ കുമാർ മീണയെ കോട്ടയം ജില്ലാ കളക്ടറായും നിയമിച്ചു. പഞ്ചായത്ത് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് പുതിയ ഇടുക്കി ജില്ലാ കളക്ടർ.
ദില്ലിയിലെ കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ പുനീത് കുമാറിനുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചുമതല നീക്കി. സിവിൽ സപ്ലൈസ് കോർപറേഷൻ എംഡിയായിരുന്ന അശ്വതി ശ്രീനിവാസിനെ ദില്ലിയിൽ കേരള ഹൗസിൻ്റെ അഡീഷണൽ റസിഡൻ്റ് കമ്മീഷണറായി സ്ഥലംമാറ്റി. കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷൽ സെക്രട്ടറിയായി എസ് ഷാനവാസിനെയും നിയമിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ചുമതല ഡോ. എസ് ചിത്രക്ക് നൽകി.
എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ എസ് കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാക്കി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയിൽ നിന്ന് അബ്ദുൾ നാസർ ബിയെ ഒഴിവാക്കി. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഷീബ ജോർജിനെയും ജെറോമിക് ജോർജിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായും നിയമിച്ചു. രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷ് ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറായി,
എ ഗീത റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും. ഡോഡോ. ജെ ഒ അരുണിനെ വയനാട് ടൗൺഷിപ്പ് പ്രൊജക്ട് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചു. ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി, കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ, എ നിസാമുദ്ദീൻ, ഫോർട്ട് കൊച്ചി സബ് കളക്ടറായിരുന്ന കെ മീര, ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ഡോ. മിഥുൻ പ്രേംരാജ്, മാനന്തവാടി സബ് കളക്ടർ മിസൽ സാഗർ ഭരത്, കോഴിക്കോട് സബ് കളക്ടർ ഹർഷിൽ ആർ മീണ, ദേവികുളം സബ് കളക്ടർ വിഎം ജയകൃഷ്ൻ, കോട്ടയം സബ് കളക്ടർ ഡി രഞ്ജിത്, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപതി എന്നിവർക്കും മാറ്റം ഉണ്ട്.