സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 3 ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

08:56 AM May 13, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഇന്നും ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്.  പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകൾക്ക് ഇന്ന് യെല്ലോ അലെർട് നൽകി, നാളെ എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകൾക്ക് യെല്ലോ അലെർട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കേരള ദുരന്തനിവാരണ അതോറിറ്റി ഇടിമിന്നൽ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോടും തീരദേശവാസികളോടും ജാഗ്രത മുന്നറിയിപ്പ് അറിയിച്ചിട്ടുണ്ട്.