കേരളത്തിന്റെ സ്വപ്നപദ്ധതി, വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന നിമിഷത്തിന് ഇനി വിരലിലെണ്ണാവുന്ന മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഉദ്ഘാടനം ചെയ്യും. തുറമുഖമന്ത്രി വി എൻ വാസവൻ, ഗവർണർ, കേന്ദ്ര ഷിപ്പിങ് മന്ത്രി, കേന്ദ്ര സഹമന്ത്രിമാർ,ശശി തരൂർ എംപി,എം വിൻസെന്റ് എം എൽ എ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. അതേസമയം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ അറിയിച്ചിരുന്നു.
കേരളത്തിന്റെ സ്വപ്നപദ്ധതി; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
07:17 AM May 02, 2025
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്