+

സ്കൂൾ സമയമാറ്റം; സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും

സ്കൂൾ സമയമാറ്റത്തെ സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരക്ക് മന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് ചർച്ച. നിലവിലെ സമയക്രമം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ മന്ത്രി വിശദീകരിക്കും. സമയമാറ്റത്തിലെ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ചർച്ച.

facebook twitter