നാളെ ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാനാണ് സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണമായിരിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി മെയ് 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും.
More News :
മഴയോടൊപ്പം തന്നെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വേനൽ ചൂടിൽ നിന്ന് ആശ്വാസമേകി എത്തിയ മഴ വരും ദിവസങ്ങളിലും സജീവമായി തുടരുമെന്നാണ് പ്രവചനം.