കുടകില്‍ മലയാളിയായ തോട്ടം ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. വീരാജ്‌പേട്ടയിലെ ബി ഷെട്ടിഗേരിയില്‍ പ്രദീപന്റെ തോട്ടത്തിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഗോണിക്കുപ്പ പൊലീസ് അന്വേഷണം ആരംഭിച്ചു.