ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന നാലാമത്തെ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് കൊല്‍ക്കത്ത പുറത്തായത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 12 പോയിന്റ് മാത്രമാണ് നേടാനായത്. ബംഗളൂരുവാകട്ടെ 17 പോയിന്റോടെ പട്ടികയിൽ ഏറെ മുന്നിലാണ്.