വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പരാമര്‍ശം;ഖേദം പ്രകടിപ്പിച്ച് മന്ത്രി ചിഞ്ചുറാണി

02:30 PM Jul 18, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി മന്ത്രി ജെ.ചിഞ്ചുറാണി. പെട്ടെന്ന് പറഞ്ഞപ്പോള്‍ വാക്കുകള്‍ മാറിപ്പോയി. പരാമര്‍ശം ഒഴിവാക്കാമായിരുന്നു.തേവലക്കര വിളന്തറയില്‍ മിഥുന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അധ്യാപകരെ കുറ്റം പറയാനാവില്ലെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. വ്യാപക പ്രതിഷേധെ ഉയര്‍ന്നതോടെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്.