+

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സംസ്‌കാരം. മൃതദേഹം തലയോലപറമ്പിലെ വീട്ടില്‍ എത്തിച്ചു.  കീഴൂരിലെ വീട്ടൂവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങ് .സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. അതേസമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബിജെപി മാര്‍ച്ച് നടക്കും.





facebook twitter