സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. വിശദ പരിശോധനയ്ക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം പോസിറ്റീവായി. നാട്ടുകല്‍ കിഴക്കുപുറം മേഖലയെ കണ്ടെയ്ന്മെന്റ് സോണാക്കി. പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് . നൂറിലധികം പേരെ ഹൈറിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. കൂടാതെ 3 ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾക്കാണ് നിർദേശം നൽകി.