കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങും

09:06 AM Jul 04, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങും. അപകടമുണ്ടായ കെട്ടിടമുള്ള ബ്ലോക്കിലെ ഓപ്പറേഷന്‍ തീയേറ്ററുകളിലെ ശസ്ത്രക്രിയകളാണ് മുടങ്ങുക. 8 ഓപ്പറേഷന്‍ തീയറ്ററുകളാണ് അപകടം നടന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ബ്ലോക്കിലുള്ളത്. ഇന്ന് ശസ്ത്രക്രിയ നടക്കാനിരുന്നവരെ പുതിയ തീയതി അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.