+

കോഴിക്കോട് വൻലഹരി വേട്ട; 27 ഗ്രാം എംഡിഎംഎയുമായി യുവതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നഗരത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.എം ഡി എം എ വിൽപ്പനക്കാരൻ ആണെന്ന് മനസ്സിലാവാതിരിക്കാൻ വേണ്ടി സ്ത്രീകളെയും കൂടെ കൂട്ടിയായിരുന്നു അമറിന്റെ വില്പന രീതി.സ്കൂൾ അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ നഗരത്തിലെ മാളുകൾ തറഫുകൾ ബീച്ചുകൾ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടം മറ്റു പൊതുസ്ഥലങ്ങൾ എന്നിവ ഡാൻ സാഫ് സംഘത്തിൻറെ പ്രത്യേക നിരീക്ഷണത്തിലാണ്.

More News :
facebook twitter