+

കെടിയു താത്കാലിക വിസി നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക കൈമാറി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെടിയു താത്കാലിക വിസി നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. ഹൈക്കോടതി വിധി പ്രകാരമാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. രാജ്ഭവൻ അപ്പീലിന് പോകും മുൻപാണ് സർക്കാർ പട്ടിക നൽകിയത്. മൂന്ന് അംഗ പാനലാണ് സർക്കാർ ഗവർണർക്ക് കൈമാറിയത്.ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വി.സി നിയമനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലായിരുന്നു നീക്കം.  സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. 


More News :
facebook twitter