+

കീം പരീക്ഷ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സംഭവം; വിദ്യാര്‍ത്ഥികള്‍ നല്‍കി ഹര്‍ജി ഇന്ന് പരിഗണിക്കും

എന്‍ജീനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കി ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുതുക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പുതുക്കിയ പട്ടിക കേരള സിലബസ് വിദ്യാര്‍ഥികളോടുള്ള നീതി നിഷേധം ആണെന്നാണ് ഹര്‍ജിക്കാരുടെ വാദം. പ്രോസ്‌പെക്ട്‌സ് തിരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ഥികള്‍ക്കായി ഹാജരാകും. സിബിസിഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ തടസ്സ ഹര്‍ജിയും പരിഗണിക്കും.

More News :
facebook twitter