+

നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളിയില്‍ അഭിനയിച്ചതിന് പ്രതിഫലമൊന്നും ലഭിച്ചില്ലെന്ന ജോജുവിന്റെ ആരോപണത്തിന് മറുപടിയായി ജോജുവിന് നല്‍കിയ പ്രതിഫലത്തിന്റെ കണക്കും അത് വ്യക്തമാക്കുള്ള രേഖകളുമാണ് സംവിധായകന്‍ പുറത്ത് വിട്ടത്. മൂന്ന് ദിവസത്തെ അതിഥിവേഷത്തിന് ജോജുവിന് 5 ലക്ഷത്തി തൊണ്ണൂറായിരം രൂപ നല്‍കിയെന്ന് വ്യക്തമാക്കുന്ന രസീതടക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ പങ്കുവച്ചത്. സിനിമയിലെ ഭാഷയെ കുറിച്ച് ജോജുവിനെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഭാഷയെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് കഥാപാത്രമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോജു ആരോപണങ്ങള്‍ ഉന്നയിച്ചത്.

More News :
facebook twitter