+

മേജര്‍ സോക്കര്‍ ലീഗ്; ലയണല്‍ മെസ്സി കളത്തിലിറങ്ങി, ഇന്റര്‍ മയാമിക്ക് മിന്നും ജയം

മേജര്‍ സോക്കര്‍ ലീഗ് ഫുട്ബോളിൽ പകരക്കാരനായിറങ്ങി ലയണല്‍ മെസ്സി നേടിയത് ഗോളും അസിസ്റ്റും. സൂപ്പര്‍താരം തിരിച്ചുവരവ് ഗംഭീരമാക്കിയ മത്സരത്തിൽ ഇന്റര്‍ മയാമി മിന്നും ജയം സ്വന്തമാക്കി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് എല്‍എ ഗാലക്‌സിയെ മിയാമി തകര്‍ത്തത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു മെസിയുടെ പ്രകടനം.

facebook twitter