+

CAFA നേഷന്‍സ് ഫുട്ബോൾ; സുനില്‍ ഛേത്രി പുറത്ത്

CAFA നേഷന്‍സ് ഫുട്ബോൾ കപ്പിനുള്ള 35 അംഗ സാധ്യതാ പട്ടികയില്‍ ഇടം പിടിക്കാതെ ഇന്ത്യൻ താരം സുനില്‍ ഛേത്രി. താജിക്കിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലും നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിന്നാണ് സുനിൽ ഛേത്രിയെ പുതിയ പരിശീലകന്‍ ഖാലിദ് ജമീല്‍ ഒഴിവാക്കിയത്. നേരത്തേ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചിരുന്നെങ്കിലും പിന്നീട് സുനിൽ ഛേത്രി തീരുമാനം മാറ്റിയിരുന്നു.  ഛേത്രിയെ ഒഴിവാക്കിയതിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കാരണം വ്യക്തമാക്കിയിട്ടില്ല.

facebook twitter