ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച് ലിവര്‍പൂള്‍

01:11 PM Apr 28, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച് ലിവര്‍പൂള്‍. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് കിരീടം ഉറപ്പിച്ചത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കിരീടത്തിലേക്കെത്തുന്നത്. ചാമ്പ്യന്‍മാരാവാന്‍ ഒരു സമനില മാത്രം ആവശ്യമായിരുന്ന കളിയില്‍ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ടോട്ടനത്തെ 5-1 സ്‌കോറില്‍ തകര്‍ത്താണ് ചെമ്പടയുടെ ജയം. ലിവര്‍പൂളിന് 34 കളികളില്‍ 25 ജയവും ഏഴു സമനിലയും രണ്ടു തോല്‍വിയുമായി 82 പൊയിന്റാണുള്ളത്. ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ലിവര്‍പൂളിന് ഇതോടെ കഴിഞ്ഞു.