+

ഐ.പി.എൽ; രാജസ്ഥാന്‍ റോയല്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 2 റണ്‍സിന് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 2 റണ്‍സിന് ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം 45 പന്തില്‍ 66  റണ്‍സും ആയുഷ് ബദോനി 34 പന്തില്‍ 50 റണ്‍സും നേടി. അരങ്ങേറ്റ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 14കാരന്‍  വൈഭവ് സൂര്യവന്‍ഷി 34 റണ്‍സ് നേടിയാണ് മടങ്ങിയത്. ജയത്തോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.

facebook twitter