ചലച്ചിത്രതാരം വിഷ്ണുപ്രസാദ് അന്തരിച്ചു

11:02 AM May 02, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ചലച്ചിത്ര – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു.  കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരിച്ചത്. ‌കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ  തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്.