കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി അടക്കം രണ്ടു മരണം

08:03 AM Jul 10, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ത്ഥി അടക്കം രണ്ടു പേര്‍ മരിച്ചു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷ് ആണ് മരിച്ച മലയാളി. സഹപാഠി സാവന്നയാണ് മരിച്ച മറ്റൊരാൾ. ഇരുവരും ഹാർവ്സ് എയർ പൈലറ്റ് സ്കൂളിലെ വിദ്യാർത്ഥികളാണ്. മാനിട്ടോബ വിമാനത്താവളത്തിന് സമീപത്താണ് അപകടം ഉണ്ടായത്. റണ്‍വേയിലേക്ക് പറന്നിറങ്ങി വീണ്ടും പറക്കാനുള്ള ശ്രമത്തിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ആശയവിനിമയത്തിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍ കാനഡ അന്വേഷണം പ്രഖ്യാപിച്ചു.