+

പാൻ്റ് തയ്ച്ചത് പോരാ; പാകമാകുന്നില്ല;തർക്കത്തിനൊടുവിൽ തയ്യൽക്കാരനെ കുത്തിക്കൊന്നു

തമിഴ്നാട് നാഗർകോവിലിൽ പാൻ്റ് തയ്ച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് തയ്യൽക്കാരനെ കുത്തിക്കൊന്നു.തിട്ടുവിള സ്വദേശി സെൽവമാണ് മരിച്ചത്. പ്രതി തൂത്തുക്കുടി സ്വദേശി ചന്ദ്രമണിയെ അറസ്റ്റ് ചെയ്തു.

നാഗർകോവിലിൽ വനിതാ ക്രിസ്ത്യൻ കോളേജ് ജംക്ഷനിൽ ആയിരുന്നു സെൽവത്തിന്റെ ഷോപ്പ്. ഇവിടെ അടുത്തുള്ള റസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു തൂത്തുക്കുടി സ്വദേശി ചന്ദ്രമണി. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ സിസി ടീവി നോക്കി തിരിച്ചറിഞ്ഞ പൊലീസ് പിടികൂടുകയായിരുന്നു.

 


More News :
facebook twitter