+

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ആഴ്സണലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സിറ്റി കിരീടം ചൂടിയത്. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. സിറ്റിയുടെ യുവതാരം നിക്കോ ഒറെയ്‌ലിയാണ് ഇരട്ട ഗോളുകളുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഈ സീസണിലെ സിറ്റിയുടെ ആദ്യ പ്രധാന കിരീടനേട്ടമാണിത്.

ഈ വിജയത്തോടെ മാനേജർ എന്ന നിലയിൽ പെപ് ഗ്വാർഡിയോളയുടെ കിരീടനേട്ടങ്ങളുടെ എണ്ണം 34 ആയി ഉയർന്നു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ 16-ാമത്തെ മേജർ കിരീടമാണിത്. ഇത് ഒമ്പതാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് ജേതാക്കളാകുന്നത്. കിരീടനേട്ടത്തോടെ സിറ്റി ആരാധകർ വലിയ ആഘോഷത്തിലാണ്.

facebook twitter