+

കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞെന്ന് വിവരം; കർണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടു; ആള്‍ക്കൂട്ടത്താൽ കൊല്ലപ്പെട്ട യുവാവ് മലയാളി?

മംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടത്താൽ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം. വയനാട് സ്വദേശിയാണെന്നാണ് നിഗമനം. 36 വയസായിരുന്നു. മംഗളുരു പൊലീസ് പുല്‍പള്ളി പൊലീസുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ് കൊല്ലപ്പെട്ടയാള്‍ എന്നാണ് പ്രാഥമിക വിവരം

കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടു. കുറേനാൾ മുൻപ് വീടുവിട്ട് പോയ വയനാട് പുൽപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സംശയമുണ്ട്. മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു.


More News :
facebook twitter