മാസപ്പടി കേസ്; CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിഇന്ന് വീണ്ടും പരിഗണിക്കും

09:48 AM Jul 04, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കരിമണല്‍ കമ്പനി സിഎംആര്‍എല്ലും- മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ എക്‌സലോജിക്ക് സാമ്പത്തിക ഇടപാടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ ടിയും നേരത്തെ  മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഹര്‍ജി നിലിനില്‍ക്കുമോ എന്ന് പരിശോധിക്കണമെന്നും എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.