+

ഡോ. ഹാരിസ് ചിറക്കലിന്റെ പരാതിയിലെ മെഡിക്കൽ കോളേജ് റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഡോക്ടർ ഹാരിസ് ചിറക്കലിന്റെ പരാതിയിൽ  വിദഗ്ധസമിതി അന്വേഷണം നടത്തി  തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും. മെഡിക്കൽ കോളേജുകളിൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കുന്ന നടപടികളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ഡോക്ടർ ഹാരിസ് ചിറക്കലിന്റെ നടപടി സർവീസ് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും കടുത്ത നടപടിക്ക് ശുപാർശയില്ല. സർവീസ് ചട്ടങ്ങൾ പാലിക്കണമെന്ന നിർദ്ദേശം നൽകാനാണ് സാധ്യത.

More News :
facebook twitter