+

മെ​സി​യും സം​ഘ​വും ഖ​ത്ത​റി​ൽ കളിക്കാനെത്തുമെന്ന് റിപ്പോർട്ട്

ഖ​ത്ത​റി​ന്‍റെ മ​ണ്ണി​ൽ വീണ്ടും പ​ന്തു ത​ട്ടാ​നാ​യി ല​യ​ണ​ൽ മെ​സി​യും സം​ഘ​വും എത്തുമെന്ന് റിപ്പോർട്ട്. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പിന്നാ​ലെ ആ​ഫ്രി​ക്ക, ഏ​ഷ്യ​ൻ വ​ൻ​ക​ര​ക​ളി​ൽ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​നെ​ത്തു​ന്ന ല​യ​ണ​ൽ മെ​സി​യും സം​ഘ​വും ന​വം​ബ​റി​ൽ ഖ​ത്ത​റി​ൽ ക​ളി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ.  2026 ഫി​ഫ ലോ​ക​ക​പ്പി​ലേ​ക്ക് യോ​ഗ്യ​ത ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞ അ​ർ​ജ​ന്‍റീനയുടെ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തെ സൗ​ഹൃ​ദ മത്സരങ്ങളുടെ ഷെ​ഡ്യൂ​ളി​ൽ ഖ​ത്ത​റും ഉ​ണ്ടെ​ന്നാ​ണ് അ​ർ​ജന്‍റീന​യി​ലെ​യും തെ​ക്ക​ൻമേ​രി​ക്ക​യി​ലെ​യും മാ​ധ്യ​മ​ങ്ങ​ൾ റിപ്പോർട്ട് ചെയ്യുന്നത്. ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ  ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ളും ഇക്കാര്യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നുണ്ട്.

facebook twitter