+

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; ദുരൂഹത

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത് ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്ന്. രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കിട്ടിയത്.

എന്നാല്‍ സ്‌ട്രോങ് റൂമിലെ സ്വര്‍ണം മണലില്‍ വന്നതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുന്നു. വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്.ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.



More News :
facebook twitter