അമ്മയ്ക്ക് ഹൃദയാഘാതം,ഐസിയുവിൽ; ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഇംഗ്ലണ്ടിൽനിന്ന് നാട്ടിലേക്ക് മടങ്ങി

06:18 PM Jun 13, 2025 | വെബ് ടീം

ഡൽഹി: അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ ഇംഗ്ലണ്ടിൽനിന്ന് നാട്ടിലേക്ക് മടങ്ങി.ഗംഭീറിന്റെ മാതാവ് ഡൽഹിയിലെ ഗംഗാറാം ആ​ശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ തുടരുകയാണ്.ജൂൺ 20ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്കായാണ് ടീമിനൊപ്പം ഗംഭീർ ഇംഗ്ലണ്ടിലെത്തിയത്. 

ഗംഭീർ അടുത്തയാഴ്ചയോടെ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപറക്കുമെന്നാണ് റിപ്പോർട്ടുകൾ. അതു​പക്ഷേ, അമ്മയുടെ ആരോഗ്യം മെച്ചപ്പെടു​ന്നതിനെ ആശ്രയിച്ചിരിക്കും ടെസ്റ്റ് പരമ്പരക്കുമുന്നോടിയായി ഇന്ത്യൻ ടീമിലെയും ഇംഗ്ലണ്ടിലുള്ള ഇന്ത്യ എ ടീമിലെയും കളിക്കാർ പ​ങ്കെടുക്കുന്ന സന്നാഹ മത്സരം വെള്ളിയാഴ്ച തുടങ്ങുന്നതിന് മുമ്പാണ് ഗംഭീർ അമ്മയുടെ അസുഖവാർത്തയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്.


More News :