ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറി; കാനഡയിൽ 9 മരണം. ഡ്രൈവർ അറസ്റ്റിൽ

02:34 PM Apr 27, 2025 | വെബ് ടീം

വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ തെരുവിൽ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറി 9 ആളുകൾ മരിക്കുകയും ഒട്ടേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.

ആഘോഷം നടന്നിരുന്ന ഫ്രേസർ സ്ട്രീറ്റിനും 41ാം അവന്യൂവിനും സമീപത്തുണ്ടായിരുന്ന ആൾക്കൂട്ടത്തിലേക്ക് ഒരാൾ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.