+

നീറ്റ് പുനഃപരീക്ഷയിലും വ്യാപക ക്രമക്കേട്: ബിഹാറിലും യുപിയിലും അറസ്റ്റ്

വിവാദങ്ങൾക്കൊടുവിൽ നടത്തിയ നീറ്റ് പുനഃപരീക്ഷയിലും രാജ്യത്ത് വ്യാപക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയതുമായി ബന്ധപ്പെട്ട് ബിഹാറിലും ഉത്തർപ്രദേശിലും വിദ്യാർത്ഥികളടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാറിലെ ലഖിസാരൈയിൽ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷ എഴുതാനെത്തിയ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരീക്ഷാ അട്ടിമറിക്കായി പ്രത്യേക ക്രിമിനൽ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.


ഉത്തർപ്രദേശിൽ പരീക്ഷയ്ക്കിടെ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സിം കാർഡും മുൻ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും പൊലീസ് കണ്ടെടുത്തു. വൻ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ഇത്തരം അട്ടിമറികൾ നടന്നിരിക്കുന്നത് എന്നത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.


facebook twitter