ന്യൂഡൽഹി: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിൽനിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറിൽ കേരളത്തിൽനിന്നും ആരുമില്ല. 109–ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം) സംസ്ഥാനത്ത് ഒന്നാമതായി.
https://neet.nta.nic.in/ എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
ദേശീയ തലത്തില്‍ ഇത്തവണ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയത് ആകെ 1236531 വിദ്യാർഥികളാണ്. കഴിഞ്ഞ വര്‍ഷം ( 2024 ല്‍) 1315853 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു. കേരളത്തിലും ഇത്തവണ നീറ്റ് യോഗ്യത നേടിയവരുടെ എണ്ണം കുറഞ്ഞു. കേരളത്തില്‍ നിന്ന് 73328 പേരാണ് ഇത്തവണ നീറ്റ് യോഗ്യത നേടിയത്.2024 ല്‍ 86713 പേര്‍ യോഗ്യത നേടിയിരുന്നു. ദേശീയ തലത്തില്‍ ഇത്തവണ 2209318 കുട്ടികള്‍ പരീക്ഷയെഴുതിയതിലാണ് 1236531 പേര്‍ യോഗ്യത കൈവരിച്ചത്. 2024 ല്‍ 2333162 പേര്‍ പരീക്ഷയെഴുതിയതില്‍ 1315853 പേര്‍ക്ക് യോഗ്യത നേടാനായിരുന്നു. മലയാളം അടക്കം 13 ഭാഷകളില്‍ ഇത്തവണ നീറ്റ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരുന്നു.