പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയാണ് വെടിവെപ്പിന് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവുമാണ് നേപ്പാളിലെ ഏറ്റവും വലിയ ദുരന്തമെന്നും പ്രതിഷേധക്കാർ പറയുന്നു. യുവാക്കളാണ് ഈ സമരത്തിൽ മുൻപന്തിയിൽ ഉള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോകളും റീലുകളും ഉണ്ടാക്കി വരുമാനം കണ്ടെത്തുന്ന ആയിരക്കണക്കിന് യുവാക്കളുടെ ജീവിതമാർഗമാണ് സർക്കാർ ഇല്ലാതാക്കിയത്. തുടർന്ന്, കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചു.
More News :