മമ്മൂട്ടിയെയും മോഹൻലാലിനേയും പിന്നിലാക്കി യുവതാരം! 15. 1 മില്യൺ ഫോളോവേഴ്സ്; ഞെട്ടിച്ച് അജുവും

08:02 PM Apr 13, 2025 | വെബ് ടീം

സിനിമ താരങ്ങൾ സ്‌ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഇപ്പോൾ മിന്നിതെളിഞ്ഞു നിൽക്കുകയാണ്. ചില താരങ്ങൾക്ക് അവർ പോലും ചിന്തിക്കാത്ത തരത്തിൽ ആരാധകർ ഫോളോവേഴ്‌സായി കാണാം. മലയാളത്തിലും അത്തരത്തിൽ സോഷ്യൽ മീഡിയ സ്റ്റാറായി നിൽക്കുന്നവരുണ്ട്. മെഗാസ്റ്റാറുകളേക്കാളും സൂപ്പർസ്റ്റാറുകളെക്കാളും മുകളിൽ ആണ് ഇൻസ്റ്റാഗ്രാമിൽ ചില യുവതാരങ്ങളുടെ ഫോളോവെഴ്‌സ്. ആ ലിസ്റ്റിൽ ഒന്നാമൻ മലയാളത്തിന്റെ പ്രിയ ഡി ക്യൂ ആണ്. മറ്റാരുമല്ല ദുൽഖർ സൽമാനാണ് അത്. 15. 1 മില്യൺ ഫോളോവേഴ്സ് ആണ് ദുൽഖറിന് ഇൻസ്റ്റാ​ഗ്രാമിൽ ഉള്ളത്. മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പിന്നിലാക്കിയാണ് ദുൽഖറിന്റെ ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്. ലിസ്റ്റിൽ ഏവരെയും ഞെട്ടിച്ച് കൊണ്ടുള്ള മുന്നേറ്റം നടത്തിയിരിക്കുന്നത് അജു വർ​ഗീസ് ആണ്.  3.6 മില്യണ്‍ പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. പത്ത് പേരടങ്ങുന്ന ലിസ്റ്റിൽ ആറാമതാണ് താരം. നിവിൻ പോളി, കുഞ്ചാക്കോ ബോബൻ എന്നിവരെ പിന്നിലാക്കിയാണ് അജു വർ​ഗീസ് ഈ നേട്ടം കൊയ്തിരിക്കുന്നത്. പത്താം സ്ഥാനത്ത് ഉണ്ണി മുകുന്ദൻ ആണ്. 2.8 മില്യണാണ് താരത്തിന്റെ ഫോളോവേഴ്സുകളുടെ എണ്ണം. 

താരങ്ങളുടെ ഫോളോവേഴ്സുകളുടെ എണ്ണം ഇങ്ങനെ

ദുൽഖർ സൽമാൻ- 15.1 മില്യൺ

ടൊവിനോ തോമസ്- 8.3 മില്യൺ

മോഹൻലാൽ- 6 മില്യൺ

പൃഥ്വിരാജ് സുകുമാരൻ- 5.9 മില്യൺ

മമ്മൂട്ടി- 4.8 മില്യൺ

അജു വർ​ഗീസ്- 3.6  മില്യൺ

നിവിൻ പോളി-3.1 മില്യൺ

കുഞ്ചാക്കോ ബോബൻ- 2.9 മില്യൺ

കാളിദാസ് ജയറാം- 2.9 മില്യൺ

ഉണ്ണി മുകുന്ദൻ- 2.8 മില്യൺ