+

വീട്ടില്‍ പ്രസവമെടുത്തു; നവജാത ശിശു മരിച്ചു; കേസെടുത്തു

മണിയാറന്‍കുടി: ഇടുക്കി ജില്ലയിലെ മണിയാറന്‍കുടിയില്‍ വീട്ടില്‍ വച്ച് പ്രസവമെടുത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാസ്റ്റര്‍ ജോണ്‍സന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ജോണ്‍സനും കുടുംബവും. പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി.


facebook twitter