തൃശൂരില്‍ പുലികളി ആവേശത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. വന്യതാളത്തിൽ അരമണികിലുക്കിയും കുടവയർ കുലുക്കിയും പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും.
രാവിലെ തന്നെ പുലിമടകളിൽ ചായം തേക്കുന്ന ചടങ്ങുകൾ തുടങ്ങും. വൈകിട്ട് നാലുമണിയോടെ സ്വരാജ് റൗണ്ടിലിറങ്ങുന്നത് ഒന്‍പത് സംഘങ്ങളിലായി 459 പുലികളാണ്.