+

തിരച്ചിൽ പുനരാരംഭിച്ചു; കാണാതായ വിജിലിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ആറര വർഷം മുൻപ് കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതായ സംഭവത്തിൽ, ചതുപ്പിൽ ഇന്ന് വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു. ചതുപ്പിലെ വെള്ളം വറ്റിച്ച ശേഷം, തിരുവനന്തപുരത്ത് നിന്ന് എത്തിക്കുന്ന ലാൻഡ് പെനിട്രേറ്റിങ് റഡാറിന്റെ സഹായത്തോടെയായിരിക്കും പ്രധാനമായും പരിശോധന നടത്തുക.


നേരത്തെ പലതവണ തിരച്ചിൽ നടത്തിയിട്ടും വിജിലിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മഴ കാരണം ചതുപ്പിൽ വെള്ളം കെട്ടിക്കിടന്നത് തിരച്ചിലിന് തടസ്സമായിരുന്നു. വിജിലിന്റെ സുഹൃത്തുക്കളായ രണ്ട് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഈ ചതുപ്പിൽ തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഏകദേശം 10 മീറ്റർ താഴ്ചയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ റഡാറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. 


വിജിലിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ചാൽ മാത്രമേ ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കേസിനാസ്പദമായ കൂടുതൽ വിശദാംശങ്ങളും പൊലീസിന് ലഭിക്കുകയുള്ളൂ. അല്പസമയത്തിനകം തിരച്ചിൽ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. 


facebook twitter