നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്‌; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും

09:08 AM Jun 22, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. രാവിലെ 7:30ന് സ്ട്രോങ് റൂം തുറക്കും. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ് റൂം തുറക്കുന്നത്. 75.27 ശതമാനം പോളിങ്ങായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇ.വി.എം വോട്ടുകളും എണ്ണും.