+

ഉത്തരേന്ത്യയില്‍ മഴ മുന്നറിയിപ്പ് തുടരുന്നു

ഉത്തരേന്ത്യയില്‍ മഴ മുന്നറിയിപ്പ് തുടരുന്നു. ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ പല ഇടങ്ങളില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. ഇന്നലെ മാത്രം 18 മില്ലി മീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളക്കെട്ട് ഉണ്ടായത് വിമാന സര്‍വീസുകളെ ബാധിച്ചു.  

facebook twitter