+

8 ദിവസത്തെ വിദേശപര്യടനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് തിരികെ ഡല്‍ഹിയിലെത്തും

8 ദിവസത്തെ വിദേശപര്യടനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് തിരികെ ഡല്‍ഹിയിലെത്തും. ബ്രസീല്‍, ഘാന, ട്രിനിഡാഡ്, അര്‍ജന്റീന്, നമീബിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മോദിയുടെ മടക്കം.  നമീബിയയില്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നമീബിയ സന്ദര്‍ശിക്കുന്നത്. നമീബിയില്‍ ഡിജിറ്റല്‍ പണമിടപാടു സംവിധാനമായ യുപിഐ ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രിയും നമീബിയന്‍ പ്രസിഡന്റും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. നമീബിയുടെ ഏറ്റവും പരമോന്നത സിവിലിയന്‍ പുരസ്‌കാരം മോദിക്ക് ലഭിച്ചു.

facebook twitter