വീണ്ടും കന്യാസ്ത്രീകള്‍ക്കും രണ്ട് മലയാളി വൈദികര്‍ക്കും നേരെ ആക്രമണം; കയ്യേറ്റം ചെയ്തത് 70 അംഗ ബജ്‍രംഗ്‍ദള്‍ പ്രവര്‍ത്തകര്‍; അതിക്രമം ഒഡീഷയിലെ ജലേശ്വറിൽ

08:11 PM Aug 07, 2025 | വെബ് ടീം

ന്യൂഡൽഹി: വീണ്ടും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ ആക്രമണം. ഒഡീഷയിലെ ജലേശ്വറിലാണ് സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകളെയും രണ്ട് മലയാളി വൈദികരെയും കയ്യേറ്റം ചെയ്തതായാണ് പരാതി.ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. 70 പേരടങ്ങുന്ന ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. അതിക്രമത്തിന് ഇരയായ രണ്ടു വൈദികരും മലയാളികളാണ്. മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.