+

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 840 രൂപ വര്‍ധിച്ച് 71,360 രൂപയിലെത്തി. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണുണ്ടായത്.  8920 രൂപയാണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘര്‍ഷങ്ങളും താരീഫ് തര്‍ക്കത്തില്‍ അയവ് വരാത്തതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

facebook twitter