+

പൊള്ളാച്ചി ലൈംഗികാതിക്രമ കേസ്; 9 പ്രതികൾക്കും ജീവപര്യന്തം

തമിഴ്നാട്ടിലെ പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ 9 പ്രതികൾക്കും ജീവപര്യന്തം. പ്രതികൾക്ക് മരണം വരെ തടവെന്ന് കോടതി. കൊയമ്പത്തൂരിലെ മഹിളാ കോടതിയുടേതാണ് വിധി. 2016 നും 19നും ഇടയില്‍ 200ഓളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. ഡോക്ടര്‍മാര്‍, കോളേജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി യുവതികളെ പ്രതികള്‍ ചൂഷണം ചെയ്തിട്ടുണ്ട്.

2019ല്‍ പൊള്ളാച്ചിക്ക് സമീപം ഓടുന്ന കാറില്‍ നാല് പുരുഷന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ പ്രതികളുടെ ലാപ്ടോപ്പില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു.

facebook twitter