+

തിരുവനന്തപുരം പോത്തൻകോട് തെരുവുനായ ആക്രമണം; 20 പേരെ നായ ആക്രമിച്ചു

തിരുവനന്തപുരം പോത്തൻകോട് തെരുവുനായ ആക്രമണം. മൂന്ന് സ്ത്രീകളുംഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേർക്ക് നായയുടെ കടിയേറ്റു. കടിയേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പോത്തൻകോട് ജംഗ്ഷൻ മുതൽ ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെയുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയെ കണ്ടെത്താനായില്ല.

facebook twitter