ഭൂകമ്പത്തിൽ 250-ലധികം പേർ മരിച്ചതായും 500-ലധികം പേർക്ക് പരിക്കേറ്റതായും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലും ഗതാഗത തടസ്സങ്ങളും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
More News :
2020-ലും സമാനമായ ഒരു ഭൂകമ്പം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നു, അന്ന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2500-ലധികം പേർക്ക് പരിക്കേറ്റിരുന്നു. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.