പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ MLAയുടെ ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്.മാർച്ച് പൊലീസ് തടഞ്ഞു. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. ബിജെപിയുടെ ജില്ലാ നേതാക്കൾ ഉൾപ്പെടെ സ്ഥലത്തെത്തി.രാജി വയ്ക്കൂ, പുറത്ത് പോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു മാർച്ച്.
അഭിനേത്രിയും മാധ്യമപ്രവർത്തകയുമായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മാർച്ച്.